Thursday, January 21, 2010

കാ‍ളിദാസനെ പ്രോസിക്യൂട്ട് ചെയ്യുക!!!

മേനകയിൽ നിന്ന് തുടങ്ങാം. ഫ്ലാഷ്ബാക്ക് ഒന്നും വേണ്ട. സംഗതി വളച്ചുകെട്ടാതെ നേരെയങ്ങു പറയുന്നതല്ലേ അതിന്റെ ശരി. മേനക വിശ്വസുന്ദരിപ്പട്ടം കിട്ടാൻ സർവ്വഥാ യോഗ്യമായ അപ്സരസ്സ്.... അക്കാലത്ത് ആ ഐറ്റം ഇല്ലായിരുന്നതുകൊണ്ടാണ് കിരീടവും, വിശ്വസുന്ദരിയുടെ ശരീരത്തിനു കുറുകെയിടുന്ന ആ വീതിയുള്ള നാടയും കിട്ടാതെപോയി. പക്ഷേ, യോഗ്യതയുണ്ടായിരുന്നു കേട്ടോ!
ദേവേന്ദ്രന്റെ നിർദ്ദേശമനുസരിച്ച് പല മുനിമാരെയും ലൈനടിച്ച് അവരുടെ തപശ്ശക്തി നശിപ്പിച്ചയാളാണ് കക്ഷി. ഒരിക്കൽ വിശ്വാവസു എന്ന ഗന്ധർവ്വനായിരുന്നു ഇര. പിൽക്കാലത്ത് തരുവിന്റെ ഭാര്യയായിത്തീർന്ന പ്രമദ്വരയെ പ്രസവിച്ച്, നദീതീരത്തുപേക്ഷിച്ച് സ്വർഗ്ഗത്തിലേയ്ക്ക് റിട്ടേൺ ടിക്കറ്റ് എടുത്തു നമ്മുടെ മേനക. പിന്നീടൊരിക്കൽ വിശ്വാമിത്രനോടൊപ്പം പത്തു വർഷം പുഷ്കരതീർത്ഥത്തിൽ ലാവിഷായി കഴിഞ്ഞുകൂടി. ഒടുവിൽ വിശ്വാമിത്രൻ വേദാന്തലൈനിലേയ്ക്ക് കാലുമാറിയപ്പോൾ വീണ്ടും സ്വർഗ്ഗത്തിലേക്ക് വണ്ടി കയറി. പിന്നീട് സാക്ഷാൽ വായു ഭഗവാന്റെയും സുകന്യയുടെയും പുത്രനായ മങ്കണമഹർഷി....ഇതു മേനകയുടെ സ്ഥിരം പരിപാടിയാണ്.

നമ്മുടെ കഥയിൽ ട്രാപ്പിലായത് വിശ്വാമിത്രനാണ്. വനാന്തരത്തിൽ ഉഗ്രതപസ്സിയായിരുന്ന സാക്ഷാൽ വിശ്വാമിത്രനെ മേനക.... സിഗ്നൽ കൊടുത്ത് സാക്ഷാൽ ദേവേന്ദ്രൻ തന്നെ. സംഭവം immoral traffic ആണ് കേട്ടോ! ദേവേന്ദ്രനാണെങ്കിലോ പ്രേരണാകുട്ടവും. ദേവേന്ദ്രൻ ആളൊരു fraud അണെന്നു തോന്നുന്നു. അല്ലെങ്കിൽ അന്തസ്സുള്ള പണിയാണോ ഇത്? വിശ്വാമിത്രനും മേനകയ്ക്കും ജനിച്ച illegitimate child അണ് നമ്മുടെ നായിക ശകുന്തള. വിശ്വാമിത്രനാണെങ്കിലോ paternity acknowledge ചെയ്യുക പോലുമില്ല. മേനക നമ്മുടെ നായികയെ മാലിനീതടത്തിൽ ഉപേക്ഷിച്ച് പോവുകയാണുണ്ടായിരുന്നത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് attempt to culpable homicide amounting to murder അണല്ലോ. കുറഞ്ഞപക്ഷം ‘അമ്മത്തൊട്ടിലി’ലെങ്കിലും കൊണ്ടിടാമായിരുന്നു. കുട്ടിയുടെ ലൈഫ് സേവ് ആയേനെ. പക്ഷെ മേനകയല്ലേ കക്ഷി. ഇതാദ്യമല്ലല്ലോ, ‘proclaimed offender’ അല്ലേ.

പാവം കുട്ടി!‌ ആയുസ്സിന്റെ ബലം കൊണ്ട് ശകുന്തങ്ങൾ/പക്ഷികൾ കുട്ടിയെ ലാളിച്ചു പരിപാലിക്കുകയും പിന്നീട് അതുവഴി വന്ന കണ്വമുനി നമ്മുടെ നായിലയെ എടുത്ത് തന്റെ ആശ്രമത്തിൽ കൊണ്ടു പോയി ‘ശകുന്തള’ എന്ന പേരിട്ടു വളർത്തുകയുമാണല്ലോ ചെയ്തത്.

ശകുന്തള കണ്വന്റെ ആശ്രമത്തിൽ വളർന്നു. വേറെയും രണ്ട് inmates അവിടെ ഉണ്ടായിരുന്നു. അനസൂയയും പ്രിയവദയും, ശകുന്തളയുടേ thick friends. നല്ല company ആയിരുന്നു. അമ്മയെപ്പോലെതന്നെ സുന്ദരിയായിരുന്നു ശകുന്തളയും. ആശ്രമത്തിൽ strict ആയിട്ടു വളർന്നതുകൊണ്ടാവണം മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ നമ്മുടെ നായകൻ ദുഷ്യന്ത മഹാരാജാവിന്റെ ആഗമനത്തോടെ സംഗതിയാകെ തകിടം മറിഞ്ഞു.

ദുഷ്യന്തൻ hunting നു പോയതായിരുന്നു. ആളു വളരെ strict ആണല്ലോ. പ്രധാന ഹോബി hunting ഉം…. ഒരു മാനിന്റെ പുറകേ വച്ചു പിടിച്ചതാ ഇഷ്ടൻ. എത്തിച്ചേർന്നത് ഗാർഡനിംഗിൽ ഏർപ്പെട്ടിരുന്ന ശകുന്തളയുടെയും തോഴിമാരുടെയും അടുത്ത്. കണ്വമുനി ചക്രാവതാര തീർത്ഥത്തിൽ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി ഗാന്ധർവ്വം എന്നൊക്കെ പറഞ്ഞ് ആശാൻ അവിടെ പറ്റിക്കൂടി. പെമ്പിള്ളാർക്ക് വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലല്ലോ. ഒന്നുകിൽ അവരവരുടെ personal law അനുസരിച്ചുള്ള വിവാഹം, അല്ലെങ്കിൽ Special Marriage Act പ്രകാരം marriage register ചെയ്യണമായിരുന്നു. എന്തോന്നു ഗാന്ധർവ്വം…വെറും cheating….outraging the modesty of a woman….ശകുന്തള major ആയിരുന്നോ എന്നൊന്നും വ്യക്തമല്ല. അല്ലെങ്കിൽ വകുപ്പ് മാറുമേ!!! നായിക ഗർഭിണിയായി. നായകൻ കുറച്ചു ദിവസം കഴിഞ്ഞ് സൂത്രത്തിൽ കൊട്ടാരത്തിലേയ്ക്ക് വലിഞ്ഞു. നായികയെ കൂടെ കൂട്ടിയതുമില്ല. വേഗം തിരിച്ചുവരാമെന്നു promise ചെയ്തത് മാത്രം മിച്ചം.

ഇതിനിടയ്ക്കാണ് നമ്മുടെ മുൻകോപിയായ ദുർവ്വാസാവിന്റെ വരവ്… ക്ഷിപ്രകോപിയാണല്ലോ… പണ്ട് ബ്രഹ്മാവും ശിവനും തമ്മിൽ clash ആയപ്പോൾ, ശിവൻ ഭയങ്കര ചൂടായിരുന്ന സന്ദർഭത്തിൽ പാർവ്വതീദേവി സ്വാമിയുടെ (ചേട്ടന്റെ പഴയ പതിപ്പ്) അടുത്തു ചെന്ന്, “ദുർവാസം ഭവതി മേ” (എനിക്ക് അങ്ങയോടൊപ്പം വസിക്കാൻ കഴിയുന്നില്ല) എന്നൊരു indirect കുത്തുവാക്ക് പറഞ്ഞുവെന്നും, അങ്ങനെ അനുസരണയുള്ള ശിവൻ ചേട്ടൻ തന്റെ കോപം സമാഹരിച്ച് അനസൂയയുടെ (ശകുന്തളയുടെ friend അല്ല, അത്രി മഹർഷിയുടെ wife) ഗർഭത്തിൽ artificial insemination നടത്തിയെന്നും, അങ്ങനെ അനസൂയ പ്രസവിച്ച ശിവന്റെ കോപമായ കുട്ടിയാണ് പിൽക്കാലത്ത് famous ആയ ദുർവ്വാസാവ് എന്നുമാണല്ലോ… ആ celebrity ആയ guest ആശ്രമത്തിൽ വന്നപ്പോൾ ഗർഭിണിയായ നമ്മുടെ നായിക, നായകൻ പോയ ദുഃഖത്തിൽ absent minded ആയിരുന്നു. തന്നെ mind ചെയ്യാതിരുന്നതു കൊണ്ട് “നീ ആരെ നിനച്ചിരിക്കുന്നുവോ അയാൾ നിന്നെ മറന്നു പോകട്ടേ” എന്നു ശപിച്ചത്രേ. Sincere friend ആയ അനസൂയ പിറകേ ചെന്ന് ശാപമോക്ഷമൊക്കെ വാങ്ങിയെങ്കിലും, സംഗതിയുടെ കിടപ്പ് ശകുന്തളയോട് പറഞ്ഞില്ല.

എന്തൊരു കഷ്ടമാണെന്നു നോക്കണേ! ഈ ദുർവ്വാസാവ് തന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥിരം ശാപപ്രയോഗത്തെ release ചെയ്തതിനാൽ ശകുന്തളക്ക് പിൽക്കാലത്തുണ്ടായ damage ചില്ലറയല്ല. ദുർവ്വാസാവിന് strict absolute liability fix ചെയ്യേണ്ടതാണ്. Compensation ഇനത്തിൽ വലിയൊരു തുക ശകുന്തളക്ക് കിട്ടേണ്ടതുമാണ് (Reylands Vs Fletcher).

കണ്വൻ തിരിച്ചെത്തിയപ്പോഴേക്ക് സ്ഥിതിഗതികളൊക്കെ ആകെ വഷളായിരുന്നു. ദിവ്യദൃഷ്ടികൊണ്ട് നടന്നതെല്ലാം മനസ്സിലാക്കിയത്രേ! എന്നാൽപ്പിന്നെ എന്തു നടക്കുമെന്നു മനസ്സിലാക്കി ചക്രാവതാര തീർത്ഥത്തിൽ പോകാതിരിക്കാമായിരുന്നല്ലോ. തുടർന്നുള്ള offences നു കളമൊരുക്കിയതാണോ എന്നു സംശയിക്കാം. പക്ഷെ benefit of doubt claim ചെയ്ത് acquittal വാങ്ങാൻ ചാൻസ് ഉണ്ട്. Burden of proof എതിർ കക്ഷിക്കാണല്ലോ.

ദുഷ്യന്തന്റെ പൊടിപോലുമില്ല എന്നു മനസ്സിലാക്കിയ കണ്വൻ ഗൌതമി എന്ന വയസ്സിത്തള്ളയെയും കൂട്ടി ശാർങവരനെന്ന ഒരു അപ്പാവി പയ്യനെയും കൂട്ടി ശകുന്തളയെ കൊട്ടാരത്തിലേയ്ക്കയച്ചു. ഒരു ഗർഭസത്യഗ്രഹത്തിന്റെ എല്ലാ elements ഉം …. മാർഗമദ്ധ്യേ, സോമാവതാരതീർത്ഥത്തിൽ കുളിച്ചപ്പോൾ നായകൻ സമ്മാനിച്ച മുദ്രമോതിരം (കൊല്ലം സുപ്രീം അല്ല കേട്ടോ) ഊരിപ്പോയി. എന്തു careless അണെന്നു നോക്കണേ… പ്രത്യേകം സൂക്ഷിക്കണമെന്ന് അനസൂയ പറഞ്ഞേല്പിച്ചിരുന്നതാണ്. കൊട്ടാരത്തിലെത്തിയ നായികയെ താനൊരിക്കലും കണ്ടിട്ടില്ല എന്നായി നായകൻ. ഈ പറയുന്ന കാലയളവിൽ താൻ Harvard University-യിൽ higher studies-നു പോയിരിക്കുകയാണെന്ന് വരെ പറഞ്ഞു; എന്തു ചെയ്യാനാകും നായികയ്ക്ക്… അടയാളമൊന്നും കാണിക്കാനില്ലാത്തതാണ് പ്രശ്നം…ഇതാണ് വലിയ വീട്ടിലെ ആൺ പിള്ളേരുമായി….. വിധി, അല്ലാതെന്താ? അന്നേ marriage register ചെയ്തിരുന്നെങ്കിൽ, certificate നഷ്ടപ്പെട്ടാൽ വിവരാവകാശനിയമപ്രകാരം പകർപ്പെങ്കിലും എടുക്കാനായിരുന്നു.

ശകുന്തള ആകെ ദുഃഖിതയായി. പണ്ടേ ദുർബ്ബല…..കൂടെ വന്ന ഗൌതമിയും ശാർങവരനും ശകുന്തളയെ അവിടെ ഉപേക്ഷിച്ചു പോയി. പാവം! കരഞ്ഞു വിളിച്ചു നിന്നപ്പോൾ ദേ വരുന്നു, ഉപേക്ഷിച്ചു പോയ സാക്ഷാൽ മാതാവ്...മേനക. എത്രയായാലും അമ്മയല്ലേ! മകളെ നേരെ കാശ്യപാശ്രമത്തിൽ കൊണ്ടാക്കിയിട്ട് ദേവലോകത്തേയ്ക്ക് പോയി. നോക്കണേ, മകളുടെ പ്രസവം വരെപ്പോലും wait ചെയ്തില്ല…പണ്ടേ ഇട്ടേച്ചു പോയതല്ലേ, പിന്നെങ്ങനാ….

ഇതിനിടയിൽ മുദ്രമോതിരം ഒരു മീൻ അടിച്ചു മാറ്റി. Theft under Indian Penal Code. മുക്കുവൻ received stolen property, വീണ്ടും കുറ്റകൃത്യം… Attempt to sell stolen property, അപ്പോഴാണല്ലോ ഭടന്മാർ പിടികൂടി കൊട്ടാരത്തിലെത്തിച്ചതും, ദുഷ്യന്തൻ എല്ലാം ഓർക്കാൻ ഇടയായതും…

പാവം ശകുന്തള! കാശ്യപാശ്രമത്തിൽ ഒരാൺകുട്ടിയെ പ്രസവിച്ചു. Illegitimate ആണെങ്കിലും smart ആയിരുന്നു സർവ്വദമനൻ. വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം. കുട്ടി ആശ്രമത്തിൽ അമ്മയോടൊപ്പം വളർന്നു.

ഒരു ദിവസം, ദേവാസുര യുദ്ധത്തിൽ ദേവേന്ദ്രനെ സഹായിക്കാൻ പോയി മടങ്ങവേ, ദിഷ്യന്തൻ കാശ്യപാശ്രമത്തിൽ വന്നു. ഒരു സിംഹക്കുട്ടിയെ ബലമായി പിടിച്ചു വച്ച് അതിന്റെ പല്ലെണ്ണുകയായിരുന്നു സർവ്വദമനൻ. ഈ farrae nature വിഭാഗത്തിൽ പെട്ട വന്യമൃഗങ്ങളെയൊക്കെ ഇങ്ങനെ വിട്ടിരിക്കുന്നതിന് കശ്യപമഹർഷിക്കെതിരെ occupier’s liability അനുസരിച്ച് action എടുക്കേണ്ടതാണ്. നമ്മുടെ മേനകാ ഗാന്ധിയും People for Ethical Treatment of Animals ഉം അറിഞ്ഞ സ്ഥിതിക്ക് സിംഹക്കുട്ടിയെ protect ചെയ്യും. അതിനെ അതിന്റെ natural environment - ൽ ജീവിക്കാനനുവദിക്കേണ്ടതാണല്ലോ…

ഒടുവിൽ സംഗതികളൊക്കെ മനസ്സിലാക്കിയ ദുഷ്യന്തൻ ശകുന്തളയെയും മകനെയും acknowledge ചെയ്ത് കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രന് ആയുധങ്ങളും മറ്റും supply ചെയ്യുകയും, ദേവന്മാർക്കു വേണ്ടി fight ചെയ്യുകയും ചെയ്തത് ദുഷ്യന്തനാണല്ലോ. തികച്ചും Arms Act-ന്റെ violation ആണ്. സംഗതി നിസ്സാരമല്ല. മാത്രമോ ദേവന്മാരും അസുരന്മാരും തമ്മിലുള്ള war-ൽ ദുഷ്യന്തൻ join ചെയ്യേണ്ട പ്രശ്നമില്ല. Use of force ഇവിടെ justify ചെയ്യാൻ പറ്റില്ല. Self defence-ന്റെ പ്രശ്നവുമില്ല ഇനി വാദത്തിനു വേണ്ടി, അസുരന്മാർ യുദ്ധത്തിൽ ജയിച്ചാൽ ഭൂമിയിലുണ്ടാകുന്ന repercussions ദുഷ്യന്തന്റെ territory-യെ ബാധിച്ചേക്കുമെന്ന് prove ചെയ്യേണ്ട ബാധ്യത ദുഷ്യന്തനാണ്. ഇനി International Court of Justice-ൽ ദേവേന്ദ്രന്റെ agent ആയോ servant ആയോ ആണ് പ്രവർത്തിച്ചതെന്ന് argue ചെയ്താൽ vicarious liability-യോ principal-agent relationship-ഓ ഒക്കെ prove ചെയ്യേണ്ടിവരും. അത്ര എളുപ്പമല്ല, documentary evidence തന്നെ വേണ്ടി വരും.

കഥ ശുഭപര്യവസാനിയാണല്ലോ. സർവ്വദമനൻ വളർന്ന് പിന്നീട് വളരെ famous administrator ആവുകയും ചെയ്തു.

സംഭവമൊക്കെ കൊള്ളാം… പക്ഷെ, ഒരുപാട് നിയമപ്രശ്നങ്ങളുണ്ട് കേട്ടോ.. ആദ്യാവസാനം പ്രശ്നങ്ങളാണ്…. ഇനി ഓരോരുത്തരെയും കണ്ടെത്തി prosecute ചെയ്യമെന്നു വച്ചാൽ പല legal systems അല്ലേ. Private International Law-യുടെ application വളരെ ബുദ്ധിമുട്ടാവും. പിന്നെ law of limitation….. ആകെ പ്രശ്നം തന്നെ.

ഒക്കെക്കൂടി ആലോചിച്ചാൽ ഒറ്റ പോംവഴിയേ ഉള്ളൂ…. കാളിദാസനാണല്ലോ എല്ലാത്തിനും കാരണഭൂതൻ…..
കാളിദാസനെ prosecute ചെയ്താലോ????

Wednesday, January 13, 2010

മെന്‍സ്രിയയും പത്തു പൈസയും

മെന്‍സ്രിയയും പത്തു പൈസയും


ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 379 - തെഫ്റ്റ്‌ അഥവാ മോഷണം . പ്രധാന ഘടകങ്ങ - ആക്ട്‌ + മെന്‍സ്രിയ അതായതു ഗിൽറ്റി മൈന്‍ഡ്...... അഥവാ ദുരുദ്ദേശം – ക്രിമിനോളജി പ്രൊഫസതകര്‍ക്കുകയാണ് ...... ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ സമ്മതം കൂടാതെ ഒരു വസ്തു എടുക്കുന്നതാണ് തെഫ്റ്റ്‌ അഥവാ മോഷണം.....ഉണ്ണിമായക്ക്‌ തല കറങ്ങുന്നത് പോലെ . താന്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റം ചെയ്തുവെന്നോ?

അതും പ്രൈമറി സ്കൂളി പഠിക്കുമ്പോ..... . ഓര്‍ക്കാകൂടി വയ്യ.
..പണിഷ്മെന്റ് ഫോ തെഫ്റ്റ്‌ ഈസ്‌ .” വീണ്ടും പ്രൊഫസ .... മൂന്നു കൊല്ലം തടവോ പിഴയോ രണ്ടും കൂടിയോ ...”, ദൈവമേ!


എന്നാ ഏഴു വയസ്സിനു താഴെയുള്ള ഒരാ കുറ്റം ചെയ്താ ശിക്ഷ ഇല്ല. ഈശ്വരോ രക്ഷതു! ആശ്വാസമായി അയ്യോ. അല്ല. അന്ന് ഞാന്‍ നാലാം ക്ലാസ്സിലായിരുന്നു. രക്ഷയില്ലമാനസിക വൈകല്യമുള്ള ആളും ശിക്ഷര്‍ഹാനല്ല ..” ഈ പ്രൊഫസ എന്നെ വട്ടാക്കുമെന്നാണ് തോന്നണത് . ഈ ഇന്ത്യന്‍ പീന കോഡ് എന്താ ഭേദഗതി ചെയ്യാത്തത്? സായിപ്പിന്റെ കാലത്തെ പോലെ . അപ്പോപണിഷ്മെന്റ് എത്രയാ? മൂന്നു കൊല്ലം. തേവരേ! . .


ആ ദിവസം ഇന്നും ഒരു ചിത്രത്തിലെന്ന പോലെ ഉണ്ണിമായയുടെ മനസ്സി തെളിഞ്ഞു വന്നു. നാലാം ക്ലാസ്സിപഠിക്കുന്ന കാലം. സ്കൂളിന്റെ ഗേറ്റിനു അരികിലായി എന്നും 'മാമന്‍' വരും . ഇന്റെര്‍വ സമയത്ത് കുട്ടികളൊക്കെ മാമന് ചുറ്റും തടിച്ചു കൂടും. 'പ്രൈസ്' എടുക്കാന്‍. കടലാസ്സ് കൊണ്ടുള്ള ഒരു ബോര്‍ഡി കൊച്ചു കൊച്ചു കളങ്ങ പോലെ. ഓരോ കളത്തിലും സമ്മാനങ്ങഒളിച്ചിരിക്കയാണ്‌. ആ കളത്തിലെ നമ്പ നോക്കി മാമന്‍ സമ്മാനം എന്താണെന്നു പറയും ചിലപ്പോ സോപ്പുപെട്ടി, ചിലപ്പോ ചീപ്പ് സ്ലൈഡുകൾ, മിഠായി..... അങ്ങനെ കുട്ടികളുടെ മനസ്സിളക്കുന്ന പലതും. ചിലപ്പോ ഒന്നുമുണ്ടാവില്ല. പക്ഷെ സമ്മാനങ്ങഒളിച്ചിരിക്കുന്ന ഓരോ കളവും സ്വന്തമാക്കണമെങ്കി പൈസ കൊടുക്കണം. പൈസ കൊണ്ടുവരുന്ന കുട്ടിക പ്രൈസ് എടുക്കും . ഉണ്ണിമായ എന്നും കാഴ്ചക്കാരി ആയിരുന്നു .


ഒരു ദിവസം പെട്ടെന്നാണ് ഉണ്ണിമായ അവനെ കണ്ടത് മുത്തശ്ശിയുടെ മുണ്ട് വയ്ക്കുന്ന കാൽപ്പെട്ടിയുടെ ചെറിയ അറയിൽ. ഉണ്ണിമായയുടെ മനസ്സി പ്രേമത്തിന്റെ വിത്ത് പാകിക്കൊണ്ട് അവന്‍ ചിരിച്ചു . അവനും കിട്ടി ഒരു ഗൂഡ മന്ദസ്മിതം. ഉണ്ണിമായ കാത്തിരുന്നു. ഓരോ ദിവസവും സന്ധ്യാ നേരത്ത് തിരി തെറുക്കാന്‍ മുത്തശ്ശി കാൽപ്പെട്ടി തുറക്കും. അപ്പോഴൊക്കെ അവനും ഉണ്ണിമായയും പരസ്പരം നോക്കി ചിരിച്ചു. ചെറിയ അറയി ഉണ്ണിമായയുടെ കരലാളനതിനായി അവന്‍ കാത്തു കിടന്നു.


ഒരു പത്തു പൈസ തുട്ട്‌ . ഒരു ഞായറാഴ്ച . സന്ധ്യക്ക്‌ മുത്തശ്ശി പെട്ടി തുറന്നപ്പോ ഉണ്ണിമായ അവനെ സ്വന്തമാക്കി. മഷി തണ്ടും സ്ലേറ്റ് പെന്‍സിലും വയ്ക്കുന്ന ഉണ്ണിമായയുടെ പെന്‍സി ബോക്സിഅവനുറങ്ങി ഇടക്കൊക്കെ അവന്റെ ഉറക്കം തടസ്സപ്പെടുത്തിക്കൊണ്ട് ഉണ്ണിമായ അവനെ ലാളിച്ചു.


പിറ്റേന്ന് രാവിലെ ആരും വിളിച്ചുണര്‍ത്താതെ തന്നെ ഉണ്ണിമായ ഉണര്‍ന്നു റോസ് നിറത്തിലുള്ള ഫ്രോക്കാണ് അണിയാന്‍ തോന്നിയത് . നല്ല ഭംഗിയുള്ള ഫ്രോക്കാണ്. ഓണത്തിന് വക്കീലമ്മാവന്‍ സമ്മാനിച്ചത്‌ . നേരത്തെ തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു.

ഗേറ്റിങ്ക മാമനില്ല. ഉണ്ണിമായക്ക്‌ കരച്ചി വന്നു . സുവര്‍ണയോടു തിരക്കി. 'വരും വരാതിരിക്കില്ല. എന്തിനാ?' ഉണ്ണിമായ ചിരിച്ചു . 'കുട്ടീടെ കൈയ്യി പൈസയുണ്ടോ?' മിക്കവാറും പൈസ കൊണ്ടുവരുന്ന കുട്ടിയാണ് സുവര്‍ണ. ദരിദ്രവാസിയായ തന്നെ അവജ്ഞയോടെ നോക്കുകയാണ് . ഉണ്ണിമായ മനസ്സി ചിരിച്ചു . 'ഇന്ന് ആരും പ്രൈസ് എടുക്കണ്ട. ഞാന്‍ മാത്രം മതി . ബെല്ലടിച്ചാ ഉടനെ പോണം' . അന്നത്തെ പാങ്ങളൊന്നും ഉണ്ണിമായ കേട്ടില്ല. ബെല്ലടിക്കാന്‍ കാത്തിരുന്നു.


ണിം..... ണിം...... ണിം..... ഉണ്ണിമായ ഒറ്റ ഓട്ടം .. മാമന്‍ ഗേറ്റിലുണ്ട്. ഓടിച്ചെന്നു. പ്രൈസ് എടുക്കാന്‍ ഒന്ന്, രണ്ട്, മൂന്ന്, എണ്ണം ഓര്‍മയില്ല . ഉണ്ണിമായ സമ്മാനങ്ങവാരിക്കൂട്ടി . ഇടയ്ക്ക് നിരാശയായെങ്കിലും. എല്ലാ കള്ളികളും ഇളക്കിയെടുത്തു. ഒന്നും ബാക്കി വയ്ക്കാതെ . ചുറ്റും കുട്ടികകൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു . ഒടുവി ഒരു ജേതാവിനെപ്പോലെ പെന്‍സി ബോക്സ്‌ തുറന്ന്‌ ഉണ്ണിമായ അവനെ സ്നേഹപൂര്‍വ്വം പുറത്തെടുത്തു. മാമന് നേരെ നീട്ടി. "പത്തു പൈസയോ? ഒരുറുപ്പിക വേണം" "അതെന്തിനാ?" ഉണ്ണിമായ അന്തം വിട്ടു. ഒരുറുപ്പിക ഉണ്ണിമായ കണ്ടിട്ടുണ്ട് തൊട്ടുനോക്കിയിട്ടുപോലുമില്ല .


'എന്താ കുട്ടീ തമാശ കളിക്കുന്നോ?' മാമന്റെ മട്ടുമാറി. "ഒരുറുപ്പികഇപ്പകിട്ടണം" മാമന്‍ തറപ്പിച്ചു പറഞ്ഞു. താനെന്നും കാണാന്‍ കൊതിച്ചിരുന്ന മാമ ഒരു രാക്ഷസനെ പോലെ തന്റെ കൈയ്യിൽ കടന്നു പിടിച്ചു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരു ജാഥയുടെ അകമ്പടിയോടെ തന്നെ കൊണ്ട് പോവുകയാണ് .... കൂട്ടുകാരെല്ലാം വഞ്ചകരാന്നെന്ന സത്യം അന്നു മനസ്സിലായി . കൈകൊട്ടി ആര്‍ത്തു ചിരിച്ച്‌ .. ഒരു ഭ്രാന്തനെ, അല്ല ഭ്രാന്തിയെ എന്നപോലെ ഉണ്ണിമായയെ അവ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയാണ്‌ . ഈശ്വരാ! ഉണ്ണിമായ ഭയന്ന് നിലവിളിച്ചു . മര്യാദയ്ക്ക് നടക്ക് ഇതിനെയൊക്കെ പള്ളിക്കൂടത്തി അയക്കുന്നവരെ വേണം തല്ലാന്‍ .. നല്ല കുലത്തിലും നായ പിറക്കുമാത്രേ.. ഒരു ഭ്രാന്തന്‍ നായയെ പോലെ.. തന്നെ. ഈശ്വരാ! ഒന്നും ഓര്‍ക്കാ വയ്യാ .


മുത്തശ്ശി പറഞ്ഞ കഥയിലെ സീതാദേവിയെപ്പോലെ ഭൂമിക്കടിയിലേക്ക്. ഭൂമി ദേവി സീതയുടെ അമ്മയാണത്രേ തനിക്കും അമ്മയുണ്ടായിരുന്നെങ്കി……ബോധം മറയാറായപ്പോ വീട്ട്‌ മുറ്റത്തെത്തി. തേവരെ! വരാന്തയിലെ ചാരുകസേരയി മുത്തശ്ശ. തൂക്കികൊല്ലുമായിരിക്കും കണ്ണടക്ക്‌ മുകളിലൂടെ നോക്കുന്നു. വലിയ വടിയും അടുത്തുതന്നെ ഉണ്ട്. ഉണ്ണിമായ തളര്‍ന്നു വീഴാറായി.


അപ്പോഴാണ് അകത്തെ മുറിയില്‍ നിന്ന് വക്കീലമ്മാവൻ പുറത്തേക്കു വന്നത് 'ഇതാര് ? മായക്കുട്ടിയോ?' തന്നോട് വലിയ സ്നേഹമാണ് . 'എന്തുണ്ടായി?' ...പുറകിലെ ജാഥക്കും മുന്നിലെ "മാമന്‍" നേതാവിനും അഭിവാദനങ്ങ അര്‍പ്പിക്കാതെ അമ്മാവന്‍ തന്നെ വാരിയെടുത്തു. കണ്ണുക ഇറുകെ അടച്ചു വേതാളത്തെപോലെ അമ്മാവന്റെ കഴുത്തി കെട്ടിപ്പിടിച്ചു കിടന്നു.. വക്കീലമ്മാവ കേസ് കോമ്പ്രമൈസ്‌ ആക്കി. ഒരുറിപ്പിക രക്ഷസന് കൊടുത്തു പറഞ്ഞയച്ചു . അയാ പറയുന്ന കേട്ടു "വക്കീല്‍ സാകുട്ടിയെ ഗുണദോഷിക്കണമെന്ന്" 'ചെറിയ കുട്ടിയല്ലേ അതിനുകണക്കൊന്നും അറിയില്ല' "ഇത്രയൊക്കെ ചെയ്യാനറിയാമല്ലോ " ഉണ്ണിമായ ഒന്നുകൂടി ഇറുക്കി കണ്ണടച്ചു. തൂക്കി കൊല്ലുന്നത്‌ കാണാന്‍ വന്ന ജാഥ നിരാശരായി മടങ്ങി.


അന്നുച്ചയ്ക്ക് ശേഷം ഉണ്ണിമായ സ്കൂളി പോയില്ല. ആരോടും ഒന്നും മിണ്ടിയില്ല ആരും ഒന്നും മിണ്ടിയില്ല. വൈകുന്നേരം മുത്തശ്ശി ചായയും അടയും തന്നു. മേ കഴുകി നാമം ചൊല്ലാന്‍ പറഞ്ഞു . തിരി തെറുക്കാന്‍ നേരം കാൽപ്പെട്ടിയുടെ അടുത്ത് പോയില്ല. പോയാലും ഒന്നും കാണാന്‍ പറ്റില്ല. സദാ കണ്ണ് നിറഞ്ഞിരുന്നു . തലേ തലോടി ഉമ്മ തന്നിട്ടു മുത്തശ്ശി പറഞ്ഞു, "മക്കളെ, ഒന്നും ചോദിക്കാതെ എടുക്കരുത് ഒരിക്കലും ..."
"ഇല്ല" എന്നു പറയാന്‍ നാവു പൊന്തിയില്ല . കണ്ണ് നിറഞ്ഞൊഴുകി ……മുത്തശ്ശിയെ കെട്ടിപ്പിടിച്ചു തേങ്ങി. "മാപ്പ് മാപ്പ് ..."

“What is the punishment for theft ?... Unnimaaya”.

ഉണ്ണിമായ അന്തം വിട്ടു കുട്ടിക തന്നെ തന്നെ നോക്കുകയാണ്.

"
എനിക്ക്‌ മെന്‍സ്രിയ ഇല്ലായിന്നു", ഉണ്ണിമായ പറഞ്ഞു. ക്ലാസ്സി ആര്‍ത്തു ചിരി . പ്രൊഫസചിരി അടക്കി.