Thursday, January 21, 2010

കാ‍ളിദാസനെ പ്രോസിക്യൂട്ട് ചെയ്യുക!!!

മേനകയിൽ നിന്ന് തുടങ്ങാം. ഫ്ലാഷ്ബാക്ക് ഒന്നും വേണ്ട. സംഗതി വളച്ചുകെട്ടാതെ നേരെയങ്ങു പറയുന്നതല്ലേ അതിന്റെ ശരി. മേനക വിശ്വസുന്ദരിപ്പട്ടം കിട്ടാൻ സർവ്വഥാ യോഗ്യമായ അപ്സരസ്സ്.... അക്കാലത്ത് ആ ഐറ്റം ഇല്ലായിരുന്നതുകൊണ്ടാണ് കിരീടവും, വിശ്വസുന്ദരിയുടെ ശരീരത്തിനു കുറുകെയിടുന്ന ആ വീതിയുള്ള നാടയും കിട്ടാതെപോയി. പക്ഷേ, യോഗ്യതയുണ്ടായിരുന്നു കേട്ടോ!
ദേവേന്ദ്രന്റെ നിർദ്ദേശമനുസരിച്ച് പല മുനിമാരെയും ലൈനടിച്ച് അവരുടെ തപശ്ശക്തി നശിപ്പിച്ചയാളാണ് കക്ഷി. ഒരിക്കൽ വിശ്വാവസു എന്ന ഗന്ധർവ്വനായിരുന്നു ഇര. പിൽക്കാലത്ത് തരുവിന്റെ ഭാര്യയായിത്തീർന്ന പ്രമദ്വരയെ പ്രസവിച്ച്, നദീതീരത്തുപേക്ഷിച്ച് സ്വർഗ്ഗത്തിലേയ്ക്ക് റിട്ടേൺ ടിക്കറ്റ് എടുത്തു നമ്മുടെ മേനക. പിന്നീടൊരിക്കൽ വിശ്വാമിത്രനോടൊപ്പം പത്തു വർഷം പുഷ്കരതീർത്ഥത്തിൽ ലാവിഷായി കഴിഞ്ഞുകൂടി. ഒടുവിൽ വിശ്വാമിത്രൻ വേദാന്തലൈനിലേയ്ക്ക് കാലുമാറിയപ്പോൾ വീണ്ടും സ്വർഗ്ഗത്തിലേക്ക് വണ്ടി കയറി. പിന്നീട് സാക്ഷാൽ വായു ഭഗവാന്റെയും സുകന്യയുടെയും പുത്രനായ മങ്കണമഹർഷി....ഇതു മേനകയുടെ സ്ഥിരം പരിപാടിയാണ്.

നമ്മുടെ കഥയിൽ ട്രാപ്പിലായത് വിശ്വാമിത്രനാണ്. വനാന്തരത്തിൽ ഉഗ്രതപസ്സിയായിരുന്ന സാക്ഷാൽ വിശ്വാമിത്രനെ മേനക.... സിഗ്നൽ കൊടുത്ത് സാക്ഷാൽ ദേവേന്ദ്രൻ തന്നെ. സംഭവം immoral traffic ആണ് കേട്ടോ! ദേവേന്ദ്രനാണെങ്കിലോ പ്രേരണാകുട്ടവും. ദേവേന്ദ്രൻ ആളൊരു fraud അണെന്നു തോന്നുന്നു. അല്ലെങ്കിൽ അന്തസ്സുള്ള പണിയാണോ ഇത്? വിശ്വാമിത്രനും മേനകയ്ക്കും ജനിച്ച illegitimate child അണ് നമ്മുടെ നായിക ശകുന്തള. വിശ്വാമിത്രനാണെങ്കിലോ paternity acknowledge ചെയ്യുക പോലുമില്ല. മേനക നമ്മുടെ നായികയെ മാലിനീതടത്തിൽ ഉപേക്ഷിച്ച് പോവുകയാണുണ്ടായിരുന്നത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് attempt to culpable homicide amounting to murder അണല്ലോ. കുറഞ്ഞപക്ഷം ‘അമ്മത്തൊട്ടിലി’ലെങ്കിലും കൊണ്ടിടാമായിരുന്നു. കുട്ടിയുടെ ലൈഫ് സേവ് ആയേനെ. പക്ഷെ മേനകയല്ലേ കക്ഷി. ഇതാദ്യമല്ലല്ലോ, ‘proclaimed offender’ അല്ലേ.

പാവം കുട്ടി!‌ ആയുസ്സിന്റെ ബലം കൊണ്ട് ശകുന്തങ്ങൾ/പക്ഷികൾ കുട്ടിയെ ലാളിച്ചു പരിപാലിക്കുകയും പിന്നീട് അതുവഴി വന്ന കണ്വമുനി നമ്മുടെ നായിലയെ എടുത്ത് തന്റെ ആശ്രമത്തിൽ കൊണ്ടു പോയി ‘ശകുന്തള’ എന്ന പേരിട്ടു വളർത്തുകയുമാണല്ലോ ചെയ്തത്.

ശകുന്തള കണ്വന്റെ ആശ്രമത്തിൽ വളർന്നു. വേറെയും രണ്ട് inmates അവിടെ ഉണ്ടായിരുന്നു. അനസൂയയും പ്രിയവദയും, ശകുന്തളയുടേ thick friends. നല്ല company ആയിരുന്നു. അമ്മയെപ്പോലെതന്നെ സുന്ദരിയായിരുന്നു ശകുന്തളയും. ആശ്രമത്തിൽ strict ആയിട്ടു വളർന്നതുകൊണ്ടാവണം മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ നമ്മുടെ നായകൻ ദുഷ്യന്ത മഹാരാജാവിന്റെ ആഗമനത്തോടെ സംഗതിയാകെ തകിടം മറിഞ്ഞു.

ദുഷ്യന്തൻ hunting നു പോയതായിരുന്നു. ആളു വളരെ strict ആണല്ലോ. പ്രധാന ഹോബി hunting ഉം…. ഒരു മാനിന്റെ പുറകേ വച്ചു പിടിച്ചതാ ഇഷ്ടൻ. എത്തിച്ചേർന്നത് ഗാർഡനിംഗിൽ ഏർപ്പെട്ടിരുന്ന ശകുന്തളയുടെയും തോഴിമാരുടെയും അടുത്ത്. കണ്വമുനി ചക്രാവതാര തീർത്ഥത്തിൽ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി ഗാന്ധർവ്വം എന്നൊക്കെ പറഞ്ഞ് ആശാൻ അവിടെ പറ്റിക്കൂടി. പെമ്പിള്ളാർക്ക് വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലല്ലോ. ഒന്നുകിൽ അവരവരുടെ personal law അനുസരിച്ചുള്ള വിവാഹം, അല്ലെങ്കിൽ Special Marriage Act പ്രകാരം marriage register ചെയ്യണമായിരുന്നു. എന്തോന്നു ഗാന്ധർവ്വം…വെറും cheating….outraging the modesty of a woman….ശകുന്തള major ആയിരുന്നോ എന്നൊന്നും വ്യക്തമല്ല. അല്ലെങ്കിൽ വകുപ്പ് മാറുമേ!!! നായിക ഗർഭിണിയായി. നായകൻ കുറച്ചു ദിവസം കഴിഞ്ഞ് സൂത്രത്തിൽ കൊട്ടാരത്തിലേയ്ക്ക് വലിഞ്ഞു. നായികയെ കൂടെ കൂട്ടിയതുമില്ല. വേഗം തിരിച്ചുവരാമെന്നു promise ചെയ്തത് മാത്രം മിച്ചം.

ഇതിനിടയ്ക്കാണ് നമ്മുടെ മുൻകോപിയായ ദുർവ്വാസാവിന്റെ വരവ്… ക്ഷിപ്രകോപിയാണല്ലോ… പണ്ട് ബ്രഹ്മാവും ശിവനും തമ്മിൽ clash ആയപ്പോൾ, ശിവൻ ഭയങ്കര ചൂടായിരുന്ന സന്ദർഭത്തിൽ പാർവ്വതീദേവി സ്വാമിയുടെ (ചേട്ടന്റെ പഴയ പതിപ്പ്) അടുത്തു ചെന്ന്, “ദുർവാസം ഭവതി മേ” (എനിക്ക് അങ്ങയോടൊപ്പം വസിക്കാൻ കഴിയുന്നില്ല) എന്നൊരു indirect കുത്തുവാക്ക് പറഞ്ഞുവെന്നും, അങ്ങനെ അനുസരണയുള്ള ശിവൻ ചേട്ടൻ തന്റെ കോപം സമാഹരിച്ച് അനസൂയയുടെ (ശകുന്തളയുടെ friend അല്ല, അത്രി മഹർഷിയുടെ wife) ഗർഭത്തിൽ artificial insemination നടത്തിയെന്നും, അങ്ങനെ അനസൂയ പ്രസവിച്ച ശിവന്റെ കോപമായ കുട്ടിയാണ് പിൽക്കാലത്ത് famous ആയ ദുർവ്വാസാവ് എന്നുമാണല്ലോ… ആ celebrity ആയ guest ആശ്രമത്തിൽ വന്നപ്പോൾ ഗർഭിണിയായ നമ്മുടെ നായിക, നായകൻ പോയ ദുഃഖത്തിൽ absent minded ആയിരുന്നു. തന്നെ mind ചെയ്യാതിരുന്നതു കൊണ്ട് “നീ ആരെ നിനച്ചിരിക്കുന്നുവോ അയാൾ നിന്നെ മറന്നു പോകട്ടേ” എന്നു ശപിച്ചത്രേ. Sincere friend ആയ അനസൂയ പിറകേ ചെന്ന് ശാപമോക്ഷമൊക്കെ വാങ്ങിയെങ്കിലും, സംഗതിയുടെ കിടപ്പ് ശകുന്തളയോട് പറഞ്ഞില്ല.

എന്തൊരു കഷ്ടമാണെന്നു നോക്കണേ! ഈ ദുർവ്വാസാവ് തന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥിരം ശാപപ്രയോഗത്തെ release ചെയ്തതിനാൽ ശകുന്തളക്ക് പിൽക്കാലത്തുണ്ടായ damage ചില്ലറയല്ല. ദുർവ്വാസാവിന് strict absolute liability fix ചെയ്യേണ്ടതാണ്. Compensation ഇനത്തിൽ വലിയൊരു തുക ശകുന്തളക്ക് കിട്ടേണ്ടതുമാണ് (Reylands Vs Fletcher).

കണ്വൻ തിരിച്ചെത്തിയപ്പോഴേക്ക് സ്ഥിതിഗതികളൊക്കെ ആകെ വഷളായിരുന്നു. ദിവ്യദൃഷ്ടികൊണ്ട് നടന്നതെല്ലാം മനസ്സിലാക്കിയത്രേ! എന്നാൽപ്പിന്നെ എന്തു നടക്കുമെന്നു മനസ്സിലാക്കി ചക്രാവതാര തീർത്ഥത്തിൽ പോകാതിരിക്കാമായിരുന്നല്ലോ. തുടർന്നുള്ള offences നു കളമൊരുക്കിയതാണോ എന്നു സംശയിക്കാം. പക്ഷെ benefit of doubt claim ചെയ്ത് acquittal വാങ്ങാൻ ചാൻസ് ഉണ്ട്. Burden of proof എതിർ കക്ഷിക്കാണല്ലോ.

ദുഷ്യന്തന്റെ പൊടിപോലുമില്ല എന്നു മനസ്സിലാക്കിയ കണ്വൻ ഗൌതമി എന്ന വയസ്സിത്തള്ളയെയും കൂട്ടി ശാർങവരനെന്ന ഒരു അപ്പാവി പയ്യനെയും കൂട്ടി ശകുന്തളയെ കൊട്ടാരത്തിലേയ്ക്കയച്ചു. ഒരു ഗർഭസത്യഗ്രഹത്തിന്റെ എല്ലാ elements ഉം …. മാർഗമദ്ധ്യേ, സോമാവതാരതീർത്ഥത്തിൽ കുളിച്ചപ്പോൾ നായകൻ സമ്മാനിച്ച മുദ്രമോതിരം (കൊല്ലം സുപ്രീം അല്ല കേട്ടോ) ഊരിപ്പോയി. എന്തു careless അണെന്നു നോക്കണേ… പ്രത്യേകം സൂക്ഷിക്കണമെന്ന് അനസൂയ പറഞ്ഞേല്പിച്ചിരുന്നതാണ്. കൊട്ടാരത്തിലെത്തിയ നായികയെ താനൊരിക്കലും കണ്ടിട്ടില്ല എന്നായി നായകൻ. ഈ പറയുന്ന കാലയളവിൽ താൻ Harvard University-യിൽ higher studies-നു പോയിരിക്കുകയാണെന്ന് വരെ പറഞ്ഞു; എന്തു ചെയ്യാനാകും നായികയ്ക്ക്… അടയാളമൊന്നും കാണിക്കാനില്ലാത്തതാണ് പ്രശ്നം…ഇതാണ് വലിയ വീട്ടിലെ ആൺ പിള്ളേരുമായി….. വിധി, അല്ലാതെന്താ? അന്നേ marriage register ചെയ്തിരുന്നെങ്കിൽ, certificate നഷ്ടപ്പെട്ടാൽ വിവരാവകാശനിയമപ്രകാരം പകർപ്പെങ്കിലും എടുക്കാനായിരുന്നു.

ശകുന്തള ആകെ ദുഃഖിതയായി. പണ്ടേ ദുർബ്ബല…..കൂടെ വന്ന ഗൌതമിയും ശാർങവരനും ശകുന്തളയെ അവിടെ ഉപേക്ഷിച്ചു പോയി. പാവം! കരഞ്ഞു വിളിച്ചു നിന്നപ്പോൾ ദേ വരുന്നു, ഉപേക്ഷിച്ചു പോയ സാക്ഷാൽ മാതാവ്...മേനക. എത്രയായാലും അമ്മയല്ലേ! മകളെ നേരെ കാശ്യപാശ്രമത്തിൽ കൊണ്ടാക്കിയിട്ട് ദേവലോകത്തേയ്ക്ക് പോയി. നോക്കണേ, മകളുടെ പ്രസവം വരെപ്പോലും wait ചെയ്തില്ല…പണ്ടേ ഇട്ടേച്ചു പോയതല്ലേ, പിന്നെങ്ങനാ….

ഇതിനിടയിൽ മുദ്രമോതിരം ഒരു മീൻ അടിച്ചു മാറ്റി. Theft under Indian Penal Code. മുക്കുവൻ received stolen property, വീണ്ടും കുറ്റകൃത്യം… Attempt to sell stolen property, അപ്പോഴാണല്ലോ ഭടന്മാർ പിടികൂടി കൊട്ടാരത്തിലെത്തിച്ചതും, ദുഷ്യന്തൻ എല്ലാം ഓർക്കാൻ ഇടയായതും…

പാവം ശകുന്തള! കാശ്യപാശ്രമത്തിൽ ഒരാൺകുട്ടിയെ പ്രസവിച്ചു. Illegitimate ആണെങ്കിലും smart ആയിരുന്നു സർവ്വദമനൻ. വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം. കുട്ടി ആശ്രമത്തിൽ അമ്മയോടൊപ്പം വളർന്നു.

ഒരു ദിവസം, ദേവാസുര യുദ്ധത്തിൽ ദേവേന്ദ്രനെ സഹായിക്കാൻ പോയി മടങ്ങവേ, ദിഷ്യന്തൻ കാശ്യപാശ്രമത്തിൽ വന്നു. ഒരു സിംഹക്കുട്ടിയെ ബലമായി പിടിച്ചു വച്ച് അതിന്റെ പല്ലെണ്ണുകയായിരുന്നു സർവ്വദമനൻ. ഈ farrae nature വിഭാഗത്തിൽ പെട്ട വന്യമൃഗങ്ങളെയൊക്കെ ഇങ്ങനെ വിട്ടിരിക്കുന്നതിന് കശ്യപമഹർഷിക്കെതിരെ occupier’s liability അനുസരിച്ച് action എടുക്കേണ്ടതാണ്. നമ്മുടെ മേനകാ ഗാന്ധിയും People for Ethical Treatment of Animals ഉം അറിഞ്ഞ സ്ഥിതിക്ക് സിംഹക്കുട്ടിയെ protect ചെയ്യും. അതിനെ അതിന്റെ natural environment - ൽ ജീവിക്കാനനുവദിക്കേണ്ടതാണല്ലോ…

ഒടുവിൽ സംഗതികളൊക്കെ മനസ്സിലാക്കിയ ദുഷ്യന്തൻ ശകുന്തളയെയും മകനെയും acknowledge ചെയ്ത് കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രന് ആയുധങ്ങളും മറ്റും supply ചെയ്യുകയും, ദേവന്മാർക്കു വേണ്ടി fight ചെയ്യുകയും ചെയ്തത് ദുഷ്യന്തനാണല്ലോ. തികച്ചും Arms Act-ന്റെ violation ആണ്. സംഗതി നിസ്സാരമല്ല. മാത്രമോ ദേവന്മാരും അസുരന്മാരും തമ്മിലുള്ള war-ൽ ദുഷ്യന്തൻ join ചെയ്യേണ്ട പ്രശ്നമില്ല. Use of force ഇവിടെ justify ചെയ്യാൻ പറ്റില്ല. Self defence-ന്റെ പ്രശ്നവുമില്ല ഇനി വാദത്തിനു വേണ്ടി, അസുരന്മാർ യുദ്ധത്തിൽ ജയിച്ചാൽ ഭൂമിയിലുണ്ടാകുന്ന repercussions ദുഷ്യന്തന്റെ territory-യെ ബാധിച്ചേക്കുമെന്ന് prove ചെയ്യേണ്ട ബാധ്യത ദുഷ്യന്തനാണ്. ഇനി International Court of Justice-ൽ ദേവേന്ദ്രന്റെ agent ആയോ servant ആയോ ആണ് പ്രവർത്തിച്ചതെന്ന് argue ചെയ്താൽ vicarious liability-യോ principal-agent relationship-ഓ ഒക്കെ prove ചെയ്യേണ്ടിവരും. അത്ര എളുപ്പമല്ല, documentary evidence തന്നെ വേണ്ടി വരും.

കഥ ശുഭപര്യവസാനിയാണല്ലോ. സർവ്വദമനൻ വളർന്ന് പിന്നീട് വളരെ famous administrator ആവുകയും ചെയ്തു.

സംഭവമൊക്കെ കൊള്ളാം… പക്ഷെ, ഒരുപാട് നിയമപ്രശ്നങ്ങളുണ്ട് കേട്ടോ.. ആദ്യാവസാനം പ്രശ്നങ്ങളാണ്…. ഇനി ഓരോരുത്തരെയും കണ്ടെത്തി prosecute ചെയ്യമെന്നു വച്ചാൽ പല legal systems അല്ലേ. Private International Law-യുടെ application വളരെ ബുദ്ധിമുട്ടാവും. പിന്നെ law of limitation….. ആകെ പ്രശ്നം തന്നെ.

ഒക്കെക്കൂടി ആലോചിച്ചാൽ ഒറ്റ പോംവഴിയേ ഉള്ളൂ…. കാളിദാസനാണല്ലോ എല്ലാത്തിനും കാരണഭൂതൻ…..
കാളിദാസനെ prosecute ചെയ്താലോ????

52 comments:

  1. കാളിദാസനെ prosecute ചെയ്താലോ????

    ReplyDelete
  2. prosecute ചെയ്യുന്നത് കൊള്ളാം ജാമ്യം കിട്ടുന്ന വകുപ്പേയുള്ളൂ.. പിന്നെ മൂപ്പര് മാനനഷ്ടത്തിനു കേസ് കൊടുത്താല്‍ അതിന്‍റെ പിറകെ നടക്കെണ്ടി വരും . എന്തിനാ വെറുതെ..

    ReplyDelete
  3. രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു

    ReplyDelete
  4. വേണം... വേണം!ഉടൻ പ്രോസിക്യൂട്ട് ചെയ്യണം!!

    കാളിദാസാ മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം!

    ReplyDelete
  5. kudos! loved the way you presented this.

    ReplyDelete
  6. കൊള്ളാം....prosecute ചെയണ്ടാ...ഇതു വായിപ്പിചാൽ മതി...ചിരിച് മരിക്കും.
    http://mahabhaaratham.blogspot.com

    ReplyDelete
  7. സംഗതിയൊക്കെ കൊള്ളാം മാഡം! പക്ഷെ നമ്മളെക്കൊണ്ട് ചുമ്മാ എന്തിനാണ് ഇംഗ്ലീഷ്-ഇംഗ്ലീഷ്- മലയാളം നിഘണ്ഡു ചുമപ്പിക്കുന്നത്?

    ആശംസകൾ!

    ReplyDelete
  8. ഒക്കെക്കൂടി ആലോചിച്ചാൽ ഒറ്റ പോംവഴിയേ ഉള്ളൂ…. കാളിദാസനാണല്ലോ എല്ലാത്തിനും കാരണഭൂതൻ…..
    കാളിദാസനെ prosecute ചെയ്താലോ????

    ReplyDelete
  9. പുരാ‍ണം മുഴുവന്‍ നിയമ ലംഘനമാണല്ലോ..? വളരെ നന്നായി ഈ പുരാണ കഥ പറച്ചില്‍..

    ReplyDelete
  10. ഇന്ദ്രന്റെ ഒരു സിൽബന്ധിയുടെ പേർ തിരയുമ്പോളാണ് ഇവിടെ വന്നുപെട്ടത്. എഴുത്ത് തകർത്തിട്ടുണ്ട്!!

    സൂപ്പർബ്!

    ആശംസകൾ ട്ടാ.

    ReplyDelete
  11. എന്തമ്മോ, എന്തൊരലക്കാ ചേച്ചീ. ഇക്കണക്കിന് പോയാല്‍ കാളിദാസന്റെ കട്ടപ്പൊക. :))

    ReplyDelete
  12. പൂശിലോ ചേച്ച്യേ,

    സംഭവം വായിച്ചപ്പോള്‍ പ്രൊഫൈലില്‍ പറയണ പോലെ 'ആള് അത്ര പാവം' ഒന്നുമല്ല, കാളിദാസനെ തന്നെ പൊക്കിയില്ലേ ?

    ഇനിയിപ്പോള്‍ ഭാസനും പിന്നെ നമ്മുടെ സാക്ഷാല്‍ 'ഭദ്രകാളിക്കും' അടുത്ത് തന്നെ പണി കിട്ടാന്‍ വഴിയുണ്ട് !

    കലക്കിക്കോ ചേച്ച്യേ, ബാക്കിയുള്ള തെണ്ടികള്‍ കൂടി മറിഞ്ഞു വീഴട്ടെ !

    ReplyDelete
  13. കാളിദാസന്റെ പ്രതിഭയെക്കുറിച്ച് ഒരു കഥ ഇങ്ങനെ…
    ഒരിക്കൽ ശിവപാർവ്വതിമാർ, കാളിദാസനാണോ ഭാസനാണോ കേമൻ എന്ന് അറിയാനായി ഒരു പരീക്ഷണം നടത്തി. ശിവ ഭഗവാൻ ഒരു കുഞ്ഞായും ശ്രീപാർവ്വതി അമ്മയായും വേഷം മാറി വിക്രമാദിത്യസന്നിധിയിൽ എത്തി. ആ കുഞ്ഞ് മരിച്ചു പോയതായി അഭിനയിച്ചു. അമ്മ വിക്രമാദിത്യസന്നിധിയിൽ പൊട്ടിക്കരഞ്ഞു. ഈ സദസ്സിലെ ഏറ്റവും മഹാനായ പണ്ഡിതൻ ഏറ്റവും മഹത്തായ ഒരു ശ്ലോകം ചൊല്ലിയാൽ തന്റെ കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടും എന്ന് രാജാവിനോട് യാചിച്ചു. രാജാവ് തന്റെ സദസ്സിലെ പ്രഗത്ഭന്മാരായ പണ്ഡിതന്മാരോട് ഈ കുഞ്ഞിന്റെ ജീവൻ തിരികെ ലഭിക്കുന്നതിന് സഹായകരമായ മഹത്തായ ശ്ലോകം രചിച്ച് ചൊല്ലാൻ ആജ്ഞാപിച്ചു. ഓരോ പണ്ഡിതന്മാരും അവരവരുടെ ഏറ്റവും മികച്ച ശ്ലോകങ്ങൾ ചൊല്ലി. കുഞ്ഞ് ഉണർന്നില്ല. ഭാസന്റെ ഊഴം എത്തി. എന്നിട്ടും രക്ഷയില്ല. അവസാനം കാളിദാസന്റെ ഊഴം വന്നു. എല്ലാപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഭാസൻ ചൊല്ലിയ അതേ വരികൾ കാളിദാസൻ ചൊല്ലി. കുഞ്ഞ് ഉണർന്നില്ല.
    പാർവ്വതീദേവി പറഞ്ഞു, “ഹേ, കാളിദാസാ, അങ്ങ് ഈ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ വിദ്വാനായിട്ടും എന്റെ കുഞ്ഞിന്റെ ജീവൻ തിരികെ തരാൻ കഴിഞ്ഞില്ലല്ലോ”.
    ഇതു കേട്ട് കാളിദാസൻ പറഞ്ഞു, “അമ്മേ, ഈ ശ്ലോകം കേട്ടിട്ടും കുഞ്ഞിന് ജീവൻ വച്ച് കണ്ണു തുറന്നില്ലെങ്കിൽ, ആ കുഞ്ഞ് മരിച്ചിട്ടില്ല, തീർച്ച്“
    ശിവപാർവ്വതിമാർ കാളിദാസന്റെ ആത്മവിശ്വാസം നിറഞ്ഞ മറുപടിയിൽ സന്തുഷ്ടരായി കാളിദാസനെ അനുഗ്രഹിച്ചു.

    കാളിദാസന്റെ ആത്മവിശ്വാസത്തെ ഉയർത്തിക്കാട്ടാൻ പറഞ്ഞ ഒരു കഥ മാത്രമായിരിക്കും ഇത്.

    അവർണ്ണനീയമായ, നമ്മുടെയൊക്കെ ഭാവനയ്ക്ക് തന്നെ അതീതമായ, സുന്ദരമായ സൃഷ്ടികൾ സമ്മാനിച്ച ആ മഹാകവിയെ, അദ്ദേഹത്തിന്റെ ഉത്കൃഷ്ടരചനയെ ഇങ്ങനെ വ്യാഖ്യാനിക്കേണ്ടിയിരുന്നില്ല. ഇവിടെ, അക്ഷേപഹാസ്യത്തിൽ ഹാസ്യത്തിന്റെ അഭാവം ആണ് പ്രകടമായിരിക്കുന്നത്; അക്ഷേപം മാത്രമായിരിക്കുന്നു. ബ്ലോഗിൽ വളരെ നല്ല ഒരു തുടക്കം കുറിച്ചിട്ട്, ഇങ്ങനെയാക്കേണ്ടിയിരുന്നില്ല… വളരെ നല്ല ഭാഷയും ഭാവനയും എല്ലാം ഉണ്ടല്ലോ….ഇനി നല്ല നല്ല രചനകൾ പ്രതീക്ഷിക്കുന്നു…ആശംസകൾ….

    ReplyDelete
  14. കാളിദാസന്‍ ആര്? നമ്മള്‍ ആര് ? മേഘത്തെയും മാമാലകളെയും താഴ്വാരങ്ങളെയും പ്രകൃതിയിലെ ഓരോ കണികയെയും ഉള്‍ക്കൊള്ളിച്ച് അദ്ദേഹം രചിച്ച കാവ്യങ്ങള്‍ ഭാരതത്തെ ലോക സാഹിത്യത്തിന്റെനെറുകയില്‍ എത്തിച്ചു. നിയമം വ്യാഖ്യാനിക്കുമ്പോള്‍ അതതു കാലത്ത് അതതു ദേശത്ത് നിലവിലുണ്ടായിരുന്ന നിയമമല്ലേ നോക്കേണ്ടത് ? ആര്‍ഷ ഭാരതത്തിലെ ഗന്ധര്‍വ വിവാഹവും അതിന്റെ അംഗീകാരവും ലേഖികക്ക് അറിയില്ല എന്നുണ്ടോ? മഹാനായ കാളിദാസനെ വിമര്‍ശിക്കാന്‍ ബ്രിടീഷ് നിയമങ്ങളെത്തന്നെ കൂട്ട് പിടിക്കണമായിരുന്നോ? എന്തായാലും കാളിദാസനെ അടിക്കാന്‍ ഒരുപാട് പേര്‍ക്ക് വടി ഇട്ടു കൊടുത്തതില്‍ നിറഞ്ഞ സങ്കടം ഉണ്ട്ട് . ദൈവം തന്നിട്ടുള്ള നല്ല ഭാവനയും കഴിവും സദ്സൃഷ്ടിക്കായി ഉപയോഗിച്ചാലും! നന്മകള്‍ നേരുന്നു.

    ReplyDelete
  15. ഓഹോ, അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ, കൊള്ളാം നന്നായിട്ടുണ്ട്.

    ഇനി അടുത്തത് illegetimate ആയ യേശുവിനെയും, പ്രസവം കഴിഞ്ഞ ഉടൻ തന്നെ 'artificial hymenoplasty' നടത്തി തന്റെ ‘കന്യകാത്വം’ നിലനിർത്തി നമ്മുടെ പാവം സിസ്റ്റർ സെഫിക്ക് മാതൃക കാട്ടിയ ആ പഴയ മറിയാമ്മയെയുംത്തന്നെ പ്രോസിക്യൂട്ട് ചെയ്യാം അല്ലേ? സൂര്യഭവാൻ എന്ന മഹാൻ മുകളിൽ പറഞ്ഞത് പോലെ ‘ബാക്കിയുള്ള തെണ്ടികൾ കൂടി മറിഞ്ഞു വീഴട്ടേ’ അല്ലേ പൂവർ ഓൾഡ് ലേഡീ???

    ReplyDelete
  16. ഈ ദേവി ദേവന്മാർക് യാതൊരു സദാചാര ബോധത്തിന്റെയും ആവശ്യമില്ലായിരുന്നുവല്ലെ...?
    വെറുതെയല്ല കലികാലം ഇത്ര വേഗമെത്തിയത്...?!

    ReplyDelete
  17. ഇതാണ് ഈ Law ഒക്കെ കൂടുതല്‍ പഠിച്ചാലുള്ള കുഴപ്പം. സര്‍വതിലും നീതിനിഷേധം കണ്ട് എല്ലാരേം prosecute ചെയ്യണമെന്നൊക്കെ തോന്നും. :)

    പിന്നെ കാളിദാസനോട് എന്തിനു ദേഷ്യം തോന്നണം? അദ്ദേഹം നടന്ന കാര്യങ്ങള്‍ കുറിച്ചു വച്ചു. അത്രയല്ലേയുള്ളൂ?

    എന്നാലും തമാശ ആസ്വദിച്ചൂട്ടോ.

    ReplyDelete
  18. ചേച്ചി, ഇടക്കുള്ള ഇംഗ്ലീഷ് വാക്കുകള്‍ മലയാളീകരിച്ചാല്‍ പ്രത്യേകിച്ച് കുറ്റം പറയാന്‍ ഒന്നുമില്ല, ഇഷ്ടമായി

    ReplyDelete
  19. ezhuthinte puthumayulla vazhi ishtappettu.

    alla, ee kaalidaasanaaNo Adyam ee kathha paRanjath?

    ReplyDelete
  20. oru puthiya chintha.. nannayirikkunnu.. aashamsakal

    ReplyDelete
  21. thanks for all friends who commented on.really inspiring for a beginner like me.

    ReplyDelete
  22. ഇവിടെ എത്താന്‍ വളരെ വൈകി
    താങ്കളുടെ പോസ്റ്റ്‌ വളരെ മനോഹരം
    എല്ലാ ആശംസകളും

    ReplyDelete
  23. മെന്‍സ്രിയയും ഇതും വായിച്ചു. നിയമവും പുരാണവും
    ബന്ധപ്പെടുത്തി നര്‍മത്തില്‍ എഴുതിയ ഈ പോസ്റ്റ്‌ ചിരി ഉണര്‍ത്തി. ഉണ്ണിമായയുടെ മെന്‍സ്രിയയും കൊള്ളാം.
    സമയം കിട്ടുമ്പോള്‍ ബാക്കി വായിക്കാം.

    ReplyDelete
  24. kollalo...kaalidasan "break de rules" nde aalaanalle...

    ReplyDelete
  25. നല്ല അവതരണം !!
    (പോസ്റ്റുകള്‍ കണ്ടിട്ട്, ചേച്ചിയുടെ profile ല്‍ പറഞ്ഞ പോലെ 'a poor old lady' ആണെന്ന് തോന്നുന്നില്ല. ഇത് പെണ്‍ പുലിയാ...........)

    ReplyDelete
  26. ചേച്ചി,
    എഴുത്തിന്റെ ശൈലി ഇഷ്ടായി.. മുഴുവനായി മലയാളത്തിൽ ആക്കരുതോ? ഒരു അഭിപ്രായം മാത്രമാണേ..

    ReplyDelete
  27. നല്ല അവതരണം !!!

    ReplyDelete
  28. വൈകി എത്തിയതാണെങ്കിലും ഈ അപേക്ഷ കൂടി എടുക്കൂ! കാളിദാസനെ ദോ അങ്ങിനെതന്നെ ചെയ്യണം അല്ല പിന്നെ! നല്ല ശൈലി ചേച്ചി....

    ReplyDelete
  29. I love to read Malayalam. I could read some portions of it. the problem is I am finding it difficult to read the fonts in the computer.
    But what I have gathered your blog are intellectual stuff. All the best.

    ReplyDelete
  30. പ്രോസിക്യൂഷന്‍ നടപടികളൊക്കെ ഏത് വരെയായി?

    ReplyDelete
  31. അങ്ങേരെ വെറുതെ വിട്ടേരെ ചേച്ചീ...അങ്ങിനെയെന്തോരം
    കെട്ടിക്കിടക്കണ കേസ്സുകളുണ്ടിവിടെ !! എന്നാലും വേണമൊരു
    വിചാരണ...പക്ഷെ,അതിനു വകുപ്പ് കാണുന്നില്ലാലോ...

    നല്ല രസികന്‍ പോസ്റ്റ്,അഭിനന്ദനങ്ങള്‍ ! വൈകിപ്പോയെങ്കിലും.

    ReplyDelete
  32. ഇ ബ്ലോഗില്‍ വരാന്‍ വയ്കിപ്പോയി. വളരെ രസകരമായ അവതരണം . പിന്നെ കാളിദാസന്റെ കാര്യം, ഇയാളെ ഞാന്‍ പണ്ടേ നോട്ടമിട്ടതാ. ഇയാള്‍ കാരണം ഇത്ര പദ്യം കാണാപാഠം പഠികേണ്ടി വന്നിട്ടുണ്ട് . പ്രോസികുഷന്‍ പറ്റിയില്ലെങ്കില്‍ ഇയാളെ വെളിച്ചത് ചോറ് കൊടുത്തു ഇരുട്ടത്ത്‌ ഉറക്കണം .

    ReplyDelete
  33. ചേച്ചി, അവതരണത്തിന്റെ ശൈലി അപാരം തന്നെ. എത്ര രസമായി എഴുതിയിരിക്കുന്നു.
    ഇടക്കുള്ള ഇംഗ്ലീഷിനെ മലയാളീകരിക്കണമെന്നു്‌ എനിക്കും തോന്നി.
    അധികം നിയമവശങ്ങളിലേക്കൊന്നും പോണ്ട. കാലം വല്ലാത്തതാണേ...
    എങ്കിലും കാളിദാസനു്‌ ഒരു തട്ടു കൊടുക്കാം അല്ലെ....

    ReplyDelete
  34. ഇതിപ്പൊ ഏതു വകുപ്പില്‍പ്പെടുത്തിയാ കേസെടുക്കുന്നത്, കാലം മോശമാ വാദി പ്രതിയാകുമേ...

    ദേ പാസ്പോര്‍ട്ടെടുക്കാന്‍ പറയുന്നു, ഇതു കഷ്ടമാ...

    ReplyDelete
  35. thaks to all my friends for promoting me - a beginer.

    ReplyDelete
  36. penal code um shakunthalavum cherthu vayicha pole undu..

    chechi avatharanam super aayittundu.. idea kollam..

    ee comment ittath kondu nammale pidichu procecute cheythekkaruth ...

    ReplyDelete
  37. എത്താൻ വളരെ താമസിച്ചു. രസകരമായ അവതരണം

    ReplyDelete
  38. എന്റെ അഭിപ്രായത്തില്‍ ഇതെഴുതിയ നമ്മുടെ കഥാകാരിയെയങ്ങു പ്രോസിക്യൂട്ടു ചെയ്യുന്നതാവും ബുദ്ധി!,എന്നാല്‍ പിന്നെ നമ്മുടെ പല പുരാണ കഥാ പാത്രങ്ങള്‍ക്കും സ്വൈര്യമായി വിലസാം.

    ReplyDelete
  39. a very different thread of thought,differently rendered.interesting!!!!!!!!

    ReplyDelete
  40. രസകരമായ അവതരണം,കാണാനും വായിക്കാനും താമസിച്ചതില്‍ ഖേദം...വീണ്ടും വീണ്ടും വരും

    ReplyDelete
  41. രസകരമായ അവതരണം,കാണാനും വായിക്കാനും താമസിച്ചതില്‍ ഖേദം...

    ReplyDelete
  42. കാളിദാസേട്ടനെ മാത്രം തൊട്ടുകളിക്കരുത്. വെവരമറിയും :)

    മാഡം രസകരമായ് എഴുത്ത്.

    ReplyDelete
  43. ഒരു വേറിട്ട പറച്ചിലും ഒപ്പമുള്ള ആംഗലേയവും കലക്കീന്ണ്ട്..
    അഭിനന്ദനങ്ങൾ...

    ReplyDelete
  44. വേരിട്ടൊരു എഴുത്ത് .....ആശംസകൾ.....

    ReplyDelete
  45. നിലവാരം പുലര്‍ത്തുന്ന നര്‍മ്മം എഴുതി ഫലിപ്പിയ്കുക എന്നത് ഒരു കഴിവുതന്നെയാണ് ...
    അത് വളരെയേറെയുണ്ട് മാഡത്തിന്... നന്നായിട്ടുണ്ട്... മുന്നോട്ടു പോകുക.....

    ReplyDelete
  46. ഇടിച്ചാലും കടിച്ചാലും പൊട്ടാത്ത നിയമത്തിന്റെ ഭാഷ കൊണ്ട് ഒരു പുരാണത്തെ ഇത്ര സരസമായി ഇന്റർപ്രെറ്റ് ചെയ്യുകാന്ന് പറഞ്ഞാൽ സമ്മതിച്ചു വളെരെ വ്യത്യസ്തമായി നല്ല പോസ്റ്റ്

    വൈകി കമന്റിയതിനു പ്രോസിക്യൂട്ട് ചെയ്യാൻ വകുപ്പുണ്ടൊ എന്തോ താനെഴുതിയതിൽ ഇത്രേം വല്ല്യ നിയമകുരുക്കുകൾ കണ്ടതോടെ കാളിദാസൻ രാജ്യ്യം വിട്ടു കാണും

    ReplyDelete