Friday, December 18, 2009

മയില്‍പീലിതുണ്ടുകള്‍
കാലത്തിന്റെ നാള്‍വഴികള്‍ പുറകോട്ടു മറിക്കുമ്പോള്‍ ഏതോ താളില്‍ ഉണ്ണിമായ മറന്നുവച്ച മയില്‍പീലിതുണ്ടുകള്‍ !സംവത്സരങ്ങള്‍!!! _ഇനിയൊരിക്കലും.. കണ്ടുപിടിക്കനാവില്ലെന്നുനിനച്ചു മറന്നുവച്ച മയില്‍പ്പീലിതുണ്ടുകള്‍ .......അക്ഷരങ്ങള്‍ ...ഇന്നലെവരെ ഞാനുണ്ടായിരുന്നുവെന്നും ഇന്നില്‍ ഞാനില്ലാതായി എന്നും നീ വിസ്വസിചിരുന്നുവോ ? ഉണരൂ ഉണ്ണിമായെ ഉഷസ്സ് വിളിക്കുന്നു. മിഴികള്‍ തുറക്കൂ കണ്ണീര്‍കണമോ ആനന്ദ
ബാഷ്പമോ?
ഉണരൂ !വാഗ്മയിയുടെ ശ്രീകോവിലില്‍ നിര്‍മാല്യം തൊഴണം. നീ നിന്‍റെ നൂപുരങ്ങള്‍ വീണ്ടും
അണിയണം. അക്ഷരങ്ങള്‍ കൊണ്ട് അര്‍ച്ചന ചെയ്യണം .വരൂ !ഉഷസ്സ് വിളിക്കുന്നു .

തങ്ക തളിക പോലുള്ള ആ മുഖവും, നെറ്റിയിലണിഞ്ഞ സിന്ദൂരവും, കുഴിനഖം കുത്തിയ കാലടികളും, കാല്പെട്ടിയില്‍ സൂക്ഷിച്ച കൊളുന്തിന്റെ മണമുള്ള അലക്കിയ മുണ്ടും, കുന്നിന്റെ മുകളിലെ സിവന്ടംബലവും, പതറാതെ കത്തുന്ന ആ പന്തവും, കാലടികളില്‍ ഇക്കിളി കൂട്ടുന്ന മാനത്ത്കണ്ണികളും, ഉറങ്ങിക്കിടക്കുന്ന ആ നിശ്ചല ദേഹവും, വേലിപ്പൂക്കളും, പ്രതിസ്ചായകളും, പ്രതീക്ഷകളും ഇണക്കങ്ങളും
പിണക്കങ്ങളും ......എല്ലാം നീ മറന്നോ ? അതോ ....
വരൂ ഉണ്ണിമായെ ഉഷസ്സ് വിളിക്കുന്നു. വാഗീസ്വരിയുടെ വീണയില്‍ മന്ദ്രധ്വനികള്‍ ...... നൂപുരമണിയൂ ...ഝല ഝല നാദം ..വാഗീസ്വരീ ...അനുഗ്രഹിക്കൂ....

5 comments:

  1. oru puthiya kalvaypu, prarthanayode.pinne ushass inte prothsahanavum.

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം...മനസ്സിന്റെ താളുകൾക്കിടയിൽ നിന്നുള്ള വർണ്ണപ്പൊട്ടുകൾ ബൂലോകത്ത് വാരിവിതറൂ...എല്ലാ നന്മകളും...

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  4. look forward to read a lot from your everflowing stream of consciousness..........the ice has started to melt.....

    ReplyDelete
  5. കത്തിജ്വലിക്കേണ്ടുന്ന പകലുകളേ സ്വാഗതം ചെയ്യാനായ് ഉഷസ്സുകള്‍ എന്നും എവിടെയും....

    സ്വാഗതം ഈ ബൂലോകത്തേക്ക്.......

    ReplyDelete